Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mullaperiyar Dam

Idukki

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ മേ​ൽ​നോ​ട്ടസ​മി​തി പ​രി​ശോ​ധ​ന ന​ട​ത്തി

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ദേ​ശീ​യ അ​ണ​ക്കെ​ട്ട് സു​ര​ക്ഷാ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ അ​നി​ൽ ജെ​യി​ൻ അ​ധ്യ​ക്ഷ​നാ​യു​ള്ള ഏ​ഴം​ഗസ​മി​തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ധാ​ന അ​ണ​ക്കെ​ട്ട്, ബേ​ബി​ഡാം, സ്പി​ൽ​വേ, ഗാ​ല​റി​ക​ൾ എ​ന്നി​വ സംഘം പ​രി​ശോ​ധി​ച്ചു. സ്പി​പി​ൽ​വേ ഷ​ട്ട​റു​ക​ളി​ൽ ഒ​ന്ന് ഉ​യ​ർ​ത്തി​യും പ​രി​ശോ​ധി​ച്ചു. മി​നി​റ്റി​ൽ 93.608 ലി​റ്റ​റാ​ണ് സീ​പ്പേ​ജ് വെ​ള്ള​ത്തി​ന്‍റെ അ​ള​വ്. മ​ധു​ര​യി​ലേ​ക്ക് മ​ട​ങ്ങി​യ സം​ഘം അ​വി​ടെ യോ​ഗം ചേ​ർ​ന്നു.

ബം​ഗ​ളൂ​രു ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സി​ലെ ആ​ന​ന്ദ് രാ​മ​സ്വാ​മി, ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അം​ഗം രാ​ഗേ​ഷ് റ്റോ​റ്റേ​ജ, ത​മി​ഴ്നാ​ട് സെ​ക്ര​ട്ട​റി ജെ. ​ജ​യ​കാ​ന്ത​ൻ, കേ​ര​ള ജ​ല​വി​ഭ​വ​വ​കു​പ്പ് അ​ഡി​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ബി​ഷ്വ​ന്ദ് സി​ൻ​ഹ, ജ​ല​സേ​ച​ന​ വ​കു​പ്പ് ചീ​ഫ് എ​ൻ​ജി​നി​യ​ർ ആ​ർ. പ്രി​യേ​ഷ്, കാ​വേ​രി ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ർ. സു​ബ്ര​ഹ്‌മണ്യ​ൻ എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലു​ള്ള​ത്.

Latest News

Up